Tuesday, 3 January 2012

ഗുരു

                   1
പാഴ്ക്കിണറ്റിന്‍റെ യുള്ളത്തില്‍
പാര്‍ക്കും തവളയോടൊരു
ചെള്ള്  ചോദിച്ചു : ''സാറെന്നാ
ധ്യാനം ചെയ്യുന്നതെപ്പൊഴും?''
കണ്‍ തുറന്നൊട്ടു  ഗാംഭീര്യം
കൈവിടാതോതി കൂപജന്‍:
വാഴ്വിതിന്‍ പൊരുളാരാഞ്ഞു
 തപം ചെയ്യുകയാണു  നാം .
മോളില്‍ കാണുന്ന വെട്ടത്തിന്‍
കൊച്ചു വട്ടത്തിലൂടെയെന്‍
ശിരസ്സിലെത്തും ക്ഷീരാബ്ധി
മഥനം ചെയ്കയാണെഡേ.
ആത്യന്തിക സത്യത്തിന്‍റെ -
യമൃതം കിട്ടിയാലുടന്‍
അതില്‍ നിന്നോരോരോ തുള്ളി-
യെല്ലാ ക്ഷുദ്രനുമേകിടും''
               2
ആവേശം വന്ന ചെള്ളപ്പോള്‍
ആത്ത ഗദ്ഗദമോതിനാന്‍ :
''അങ്ങയെപ്പോലെയാരുണ്ടീ-
പ്പാരിലാരാദ്ധ്യനായ് ഗുരോ !
അങ്ങു ഞങ്ങടെ ചിത്തങ്ങള്‍-
ക്കെന്നുമാനന്ദ വര്‍ദ്ധനന്‍
സൃഷ്ടി സ്ഥിതിസംഹാരാധി-
കാരി, യാസൂത്രകാഗ്രിമന്‍
അഹംവാദി, യവാര്‍ഡജ്ഞന്‍ 
അക്കാദമിക ഫണ്ടിതന്‍
അന്താരാഷ്ട്രീയ കാലത്തിന്‍
കോലാവസ്ഥാ നിരീക്ഷകന്‍
അങ്ങു ദൂരത്തു മേഘങ്ങള്‍
അന്യഭാഷയിലാര്‍ക്കവേ
അതിങ്ങു സ്വന്തം കണ്ഠത്തി-
ലാവാഹിക്കുന്ന മാന്ത്രികന്‍
ഇങ്ങുതിര്‍ക്കുന്ന 'ക്രോ ക്രോ'മില്‍
തിങ്ങും ബിംബങ്ങളത്രയും 
അങ്ങു സ്വീഡനീലെത്തിക്കാ-
നദ്ധ്വാനിക്കുന്ന കര്‍ഷകന്‍
നിലനില്‍പ്പിന്‍ സൂത്രം ചൊല്ലി
നിറം മാറുന്ന താന്ത്രികന്‍
സൈമനാരിക സന്ദര്‍ഭ-
സിദ്ധാന്തോല്‍പാദനക്ഷമന്‍
പൂപ്പലിന്‍ മഞ്ഞ മായുമ്പോള്‍
പായലിന്‍ പച്ച പൂകുവോന്‍
ചെങ്കല്ലിന്‍ ചോപ്പു മങ്ങുമ്പോള്‍
ചെളി തന്‍ കാവി പുല്കുവോന്‍    
അങ്ങു താന്‍ പരമാചാര്യന്‍
അങ്ങാരാധക വത്സലന്‍
അഗ്രപീഠത്തിലേറാനാ-
യായുന്നോരാത്മപൂജകന്‍       
അങ്ങേച്ചേവടി തൊട്ടൊന്നു
വന്ദിച്ചോട്ടെ മഹാപ്രഭോ !
അങ്ങതന്‍ പാദപാംസുക്കള്‍
അണിഞ്ഞോട്ടെന്‍റെ നെറ്റിയില്‍ ''
             3
സാഷ്ടാംഗ നമസ്കാരേച്ഛു   
സാദരം മിഴി പൂട്ടവേ
നാക്കൊന്നു നീട്ടിയാചാര്യര്‍
കണ്ടില്ല  പിന്നെ ശിഷ്യനെ.
    ----------------    

'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'കവിക്കാഴ്ച'


'KUNCHULOKAM' Net Cartoon Serial -70


'KUNCHULOKAM' Net Cartoon Serial -69


'KUNCHULOKAM' Net Cartoon Serial -68


'KUNCHULOKAM' Net Cartoon Serial -67


'KUNCHULOKAM' Net Cartoon Serial -66


'KUNCHULOKAM' Net Cartoon Serial -65


'KUNCHULOKAM' Net Cartoon Serial -64


'KUNCHULOKAM' Net Cartoon Serial -63


'KUNCHULOKAM' Net Cartoon Serial -62


'KUNCHULOKAM' Net Cartoon Serial -61


'KUNCHULOKAM' Net Cartoon Serial -60


'KUNCHULOKAM' Net Cartoon Serial -59


'KUNCHULOKAM' Net Cartoon Serial -58


'KUNCHULOKAM' Net Cartoon Serial -57